" ഇനി കാലന്റെ വിരുന്നുകാർ അധികവും കുട്ടികൾ "
കഴിഞ്ഞ നാളുകളിലെപ്പോഴോ ഞാൻ post ചെയ്ത ഒരു status.എവിടെയോ എപ്പോളോ
എന്റെ സുഹൃത്തിനോട് പറഞ്ഞ വാക്കുകൾ കേരളത്തിൽ ഉൾപ്പെടെ ലോകത്തിന്റെ
നാനാ കോണുകളിൽ കൊല ചെയ്യപ്പെടുന്ന കോടിക്കണക്കിനു കുട്ടികൾ അവരുടെ
ചോര പുരണ്ട മുഖങ്ങൾ പിടഞ്ഞു മരിക്കുന്ന ചിത്രങ്ങൾ എല്ലാം വെറുമൊരു
കാഴ്ച്ചയായി കണ്ട്മരവിച്ച മനുഷ്യ മനസ്സുകളിൽ തന്നെ അടക്കം ചെയ്യപ്പെടുകയാണ് ,
.കാലം കൊലക്കയറുമായി സിറിയയിലെത്തി നിൽക്കുമ്പോൾ അന്തകാരത്തിന്റെ
തീവ്രത ,തിന്മയുടെ തേർവാഴ്ച വർദ്ധിച്ചിരിക്കുന്നതായാണ് കാണാൻ കഴിയുന്നത്
ഓർമയിൽ എപ്പോളോക്കെയോ മിന്നി മാഞ്ഞു പോയ പിഞ്ചു കുട്ടികളുടെ ശവശരീരം
ഇന്ന് കണ്മുന്നിൽ പ്രത്യക്ഷമായപ്പോൾ ഉള്ളിൽ ആശങ്ക വീണ്ടും ഉടലെടുത്തിരിക്കുന്നു .
വിടാതെയെന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഉപബോധ മനസ്സിന്റെ കാണകാഴ്ചകളിൽ
നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുമ്പോളും കാലം വീണ്ടും അവിടേക്ക് തന്നെ എന്നെ
ആനയിച്ചു കൊണ്ട് പോകുന്നു .















No comments:
Post a Comment